Thursday, March 27, 2014

കവിതയുടെ തലച്ചോർ

കല കലയ്ക്കു വേണ്ടി, കല സമൂഹത്തിനു വേണ്ടി എന്നിങ്ങനെയുള്ള വ്യത്യസ്ത വാദ  മുഖങ്ങൾ ഘോരഘോരം പ്രസംഗിച്ചു തളര്ന്ന ഒരു തലമുറ ഉണ്ടായിരുന്നു നമുക്ക്. യഥാർത്ഥത്തിൽ കലയുടെ ചരിത്രപരവും സാമൂഹികവുമായ ഒരു അപഗ്രഥനം നടത്തുമ്പോൾ കല ആസ്വാദനത്തിനു വേണ്ടി എന്ന വാദമാണ് തെളിഞ്ഞു കാണുക. ഭാഷയുടെ ബാബേൽ ഗോപുരങ്ങൾ പടുത്തുയര്ത്താൻ തക്ക കരുത്താര്ജ്ജിക്കും മുൻപ് തന്നെ മാനവരാശിയുടെ ആലയിൽ കലയുടെ പണിയായുധങ്ങൾ കിടന്നു തിളച്ചു മറിയുന്നുണ്ടായിരുന്നു.
പകലന്തിയോളം പണിയെടുത്ത് തളര്ന്നു, കൂരയുടെ തണലിലേയ്ക്കണയുന്ന ക്രിഷീവലന്മാരുടെ നാടൻ പാട്ടുകളും, നാടൻ കഥകളും, ചുവടുകളും എല്ലാം കലയുടെ അടിസ്ഥാനപരമായ ആസ്വാദ്യതയെ നമുക്ക് മുന്നിലേയ്ക്ക് തുറന്നു കാട്ടുന്നവയാണ്.


കവിതയുടെ പണിശാലയിൽ കരവിരുതിന് പണ്ടും സ്ഥാനമുണ്ടായിരുന്നു. പ്രാസവാദവും, വൃത്താലങ്കാരാദികളുടെ നിഷ്ക്കർഷയും സൃഷ്ടിച്ചത്  എണ്ണമറ്റ തലച്ചോർ-കവികളെ ആയിരുന്നു. ആസ്വാദ്യതയ്ക്കപ്പുറം, ആത്മാർഥതയുടെ മറ്റൊരു തലം  കവിതയ്ക്കുണ്ട്‌. യഥാർത്ഥത്തിൽ ആത്മാർഥതയുള്ള കലാ സൃഷ്ടികളേ ആസ്വാദ്യകരമാകൂ. ഇവിടെയാണ്‌ വിമർശനാതീതരെന്നു സമൂഹം കരുതുന്ന ചില കവീന്ദ്രന്മാരുടെ രചനാരീതി സംശയകരമാകുന്നത്.

 

No comments:

Post a Comment